മർഹബ സലാല; സംഗീത ആൽബം ശ്രദ്ധ നേടുന്നു
എഴുത്തുകാരൻ ഷൗക്കത്തലി പനംകാവിലാണ് പാട്ടെഴുതി സംവിധാനം നിർവഹിച്ചത്
സലാല: പ്രവാസികളായ നവാഗത എഴുത്തുകാരും മറ്റും ചേർന്ന് പുറത്തിറക്കിയ സംഗീത ആൽബം മർഹബ സലാല ശ്രദ്ധ നേടുന്നു. കോട മഞ്ഞിൽ കുളിരണിഞ്ഞ് സലാല എന്ന് തുടങ്ങുന്ന ഗാനം സലാലയുടെ മനോഹാരിതയെക്കുറിച്ചുള്ളതാണ്. എഴുത്തുകാരൻ ഷൗക്കത്തലി പനംകാവിലാണ് പാട്ടെഴുതി സംവിധാനം നിർവഹിച്ചത്. ഖരീഫ് സമയത്ത് ചിത്രീകരണം പൂർത്തിയാക്കിയ ക്യാമറ സിദ്ദീഖ് പി.റ്റി യുടെതാണ്. സുഹൃത്തുക്കളായ സാഗർ സൈമൺ, നിസാം, ഷഫീഖ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. എസ്.എൻ.എസ് ന്റെ ബാനറിലാണ് നിർമ്മാണം. ഖരീഫ് സീസണിലെ സലാലയുടെ വിശ്വലുകളും അതിന് ചേരുന്ന നൊസ്റ്റാൾജിയ സമ്മാനിക്കുന്ന പാട്ടും ആസ്വാദ്യകരമാണ്. മർഹബ സലാല എന്ന് പേരിട്ടിരിക്കുന്ന ആൽബം യുട്യബിൽ ഇതിനകം നാലായിരത്തോളം പേർ കണ്ടു കഴിഞ്ഞു.
Next Story
Adjust Story Font
16

