Quantcast

സാമൂഹിക മാധ്യമങ്ങളിലെ മാർക്കറ്റിങ്; ഒമാനിൽ ഈ വർഷം 1000ലധികം ലൈസൻസുകൾ നൽകി

വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോ മുകളിലും മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് ഒമാനിൽ ലൈസൻസ് നേടണം

MediaOne Logo

Web Desk

  • Updated:

    2023-11-20 19:39:22.0

Published:

20 Nov 2023 7:45 PM GMT

Marketing on Social Media; More than 1,000 licenses were issued in Oman this year
X

മസ്‌കത്ത്: സാമൂഹിക മാധ്യമങ്ങളിൽ മാർക്കറ്റിങ്ങും പ്രമോഷനും കാമ്പയിനും നടത്തുന്നതിന് ഒമാനിൽ ഈ വർഷം നൽകിയത് 1000ലധികം ലൈസൻസുകൾ. വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോ മുകളിലും മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് ഒമാനിൽ ലൈസൻസ് നേടണം.

ഒമാനിൽ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മാർക്കറ്റിങ്,പ്രൊമോഷണൽ പ്രവർത്തനങ്ങളിൽ നടത്തുന്നതിന് ലൈസൻസ് നേടണമെന്ന് വാണിജ്യ,വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇ-കൊമേഴ്സ് ഇടപാടുകളും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതോടൊപ്പം വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സംരക്ഷണം ഉറപ്പാക്കുക, സോഷ്യൽ മീഡിയയിൽ ഉൽപ്പന്നങ്ങൾ, ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ വിപണനവും പ്രമോഷന്റെ മേൽനോട്ടം വഹിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം ഡിസംബറിൽ പുറപ്പെടുവിച്ച മന്ത്രിതല തീരുമാനം അനുസരിച്ചാണ് ഈ നിർദ്ദേശം. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം തടയുന്നതിനാണ് ഇത്തരം ലൈസൻസിങ് ചടങ്ങൾ ഏർപ്പെടുത്തിയിരികുകന്നതതെന്ന് ഇ-കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഹനാൻ ബിൻത് ഹുമൈദ് അൽ ജബ്രിയ പറഞ്ഞു. എഴുത്ത്, വര, ചിത്രങ്ങൾ, ചിഹ്നങ്ങൾ, ശബ്ദം എന്നിവ വെബ്സൈറ്റുകളിലോ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രമാഷനും കാമ്പയിനും ഉപയോഗിക്കുന്നത് ഇതിൻറെ പരിധിയിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story