മീഡിയവൺ മബ്‌റൂക്ക് ഗൾഫ് ടോപ്പേഴ്സിന് ഒമാനിൽ ഉജ്വല തുടക്കം
രണ്ടാം ഘട്ട അവാർഡ് വിതരണം നവംബർ പതിനഞ്ചിന് മസ്‌കത്തിൽ നടക്കും
സലാല: മീഡിയവൺ മബ്‌റൂക്ക് ഗൾഫ് ടോപ്പേഴ്സിന് ഒമാനിൽ ഉജ്വല തുടക്കം. ലുബാൻ പാലസ് ഹാളിൽ തിങ്ങി നിറഞ്ഞ നൂറ് കണക്കിന് പ്രവാസികളെ സാക്ഷിയാക്കിയാണ് ഒമാനിലെ ഒന്നാം ഘട്ട അവാർഡ് വിതരണം സലാലയിൽ നടന്നത്. വിവിധ സ്കൂളുകളിൽ പഠിച്ച 90 ശതമാനത്തിലധികം മാർക്ക് വാങ്ങിയ വിദ്യാർത്ഥികളാണ് അവാർഡ് ഏറ്റു വാങ്ങിയത്. യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് അപ്-ളൈഡ് സയൻസിലെ ഡോ: നാസർ അൽ ഹമ്മാർ അൽ കതീരി പരിപാടി ഉദ്‌ഘാടനം ചെയ്തു. അക്കാദമിക രംഗത്തെ വിദഗ്‌ധരും ചടങ്ങിൽ സംബന്ധിച്ചു.
മീഡിയവൺ ജി.സി.സി ജനറൽ മാനേജർ സവാബ് അലി എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. വിദ്യാഭ്യാസ വിചക്ഷണൻ ഡോ:വി.എസ്.സുനിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. ഡോ: സനാതനൻ, രാകേഷ് കുമാർ ജാ, സെൽവിൻ സുബാഷ്, കെ.ഷൗക്കത്തലി, സ്പോൺസേഴ്സ് പ്രതിനിധികൾ ഒ.അബ്‌ദുൽ ഗഫൂർ , വിനു കൊണ്ടാരം പാട്ട്, മുഹമ്മദ് നവാബ്, മുഹമ്മദ് നിസാമുദ്ദീൻ, മുഹമ്മദ് സാദിഖ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
വിദ്യാഭ്യാസ രംഗത്തെ സേവനങ്ങളെ മുൻ നിർത്തി റസൽ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. വിവിധ സംഘടന പ്രതിനിധികളും പൗര പ്രമുഖരും ഉൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. കഴിഞ്ഞ വർഷത്തേത് പോലെ ഇപ്രാവശ്യവും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആവേശമാണ് പരിപാടി സമ്മാനിച്ചത്. ഡിന്നറും വോയിസ് ഒഫ് സലാലയുടെ ഗാനമേളയും നടന്നു. മാർക്കറ്റിംഗ് ഹെഡ് ഷഫ്‌നാസ് അനസ്, ജനറൽ കൺവീനർ കെ.എ.സലാഹുദ്ദീൻ, കൺവീനർ മാരായ ജെ.സാബുഖാൻ, കെ.ജെ. സമീർ, എന്നിവർ നേത്യത്വം നൽകി.
Adjust Story Font
16

