Quantcast

നാളെ ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കണമെന്ന് ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം

നാളെ ദുൽഹിജ്ജ മാസപ്പിറവി സ്ഥിരീകരിച്ചാൽ ഈദുൽ അദ്ഹ ജൂൺ 16 ഞായറാഴ്ച ആയിരിക്കും

MediaOne Logo

Web Desk

  • Published:

    5 Jun 2024 5:46 PM IST

MERA calls on residents to sight Dhul-Hijjah crescent in Oman
X

മസ്‌കത്ത്: ജൂൺ ആറ്, വ്യാഴാഴ്ച ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കണമെന്ന് ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം(MERA). നാളെ ദുൽഹിജ്ജ മാസപ്പിറവി സ്ഥിരീകരിച്ചാൽ ഈദുൽ അദ്ഹ ജൂൺ 16 ഞായറാഴ്ച ആയിരിക്കും. എന്നാൽ ചന്ദ്രക്കല ദർശനം സ്ഥിരീകരിച്ചില്ലെങ്കിൽ, 2024 ജൂൺ 17 തിങ്കളാഴ്ച ആയിരിക്കും ഈദുൽ അദ്ഹ.

'ഹിജ്‌റ 1445ലെ ദുൽഹിജ്ജ മാസത്തിലെ ചന്ദ്രക്കല കാണുന്നത് നിരീക്ഷിക്കാനുള്ള പ്രധാന കമ്മിറ്റി വ്യാഴാഴ്ച വൈകുന്നേരം, എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയത്തിന്റെ ജനറൽ ഓഫീസിൽ യോഗം ചേരും. കൂടാതെ ചന്ദ്രക്കല കണ്ടതിനെ കുറിച്ച് അന്വേഷിക്കാൻ പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്യുന്നു' ഒമാൻ ന്യൂസ് ഏജൻസി (ONA) പ്രസ്താവനയിൽ പറഞ്ഞു.

Next Story