Quantcast

ഒമാനിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സേവനം ആഗസ്റ്റ് 18 മുതൽ താൽക്കാലികമായി നിർത്തിവെക്കും

പുതിയ സെൻട്രൽ നമ്പർ പോർട്ടബിലിറ്റി സിസ്റ്റത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നീക്കം

MediaOne Logo

Web Desk

  • Published:

    12 Aug 2025 6:16 PM IST

ഒമാനിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സേവനം ആഗസ്റ്റ് 18 മുതൽ താൽക്കാലികമായി നിർത്തിവെക്കും
X

മസ്‌കത്ത്: ഒമാനിലെ എല്ലാ ടെലികോം സേവനദാതാക്കൾക്കും ഇടയിലുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സേവനം താൽക്കാലികമായി നിർത്തിവെച്ചതായി ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ) പ്രഖ്യാപിച്ചു. പുതിയ സെൻട്രൽ നമ്പർ പോർട്ടബിലിറ്റി സിസ്റ്റത്തിലേക്ക് മാറുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. ആഗസ്റ്റ് 18 തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും.

സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനും ടെലികോം മേഖലയിൽ കൂടുതൽ മത്സരം വളർത്താനും പുതിയ സംവിധാനം സഹായിക്കുമെന്ന് ഠഞഅ അറിയിച്ചു. പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ താൽക്കാലികമായ നിർത്തിവെക്കൽ. പുതിയ സംവിധാനം വരുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ നമ്പർ നിലനിർത്തിക്കൊണ്ട് തന്നെ മികച്ച നെറ്റ്വർക്ക് സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

സേവനം നിർത്തിവെക്കുന്നതിന് മുൻപ് നിലവിലുള്ള നമ്പർ പോർട്ടബിലിറ്റി അപേക്ഷകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിരുന്നു. പുതിയ സംവിധാനം നിലവിൽ വന്ന ശേഷം പോർട്ടിംഗ് അപേക്ഷകൾ വീണ്ടും സമർപ്പിക്കാം.

TAGS :

Next Story