മസ്കത്തില്‍ സ്വകാര്യ ഹെൽത്ത് ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കുന്നതിന് പുതിയ ലൈസൻസ് നൽകുന്നത് താൽകാലികമായി നിർത്തിവെച്ചു
മസ്‌കത്തിൽ നിലവിൽ നിരവധി സ്വകാര്യ ക്ലിനിക്കുകളുണ്ട്. ഇത്തരം സ്ഥാപനങ്ങൾ വർധിച്ചാൽ നിരീക്ഷണം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

മസ്കത്ത് ഗവർണറേറ്റിൽ സ്വകാര്യ ഹെൽത്ത് ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കുന്നതിന് പുതിയ ലൈസൻസ് നൽകുന്നത് ആരോഗ്യ മന്ത്രാലയം താൽകാലികമായി നിർത്തിവെച്ചു. ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തിയാണ് ശൂറ കൌൺസിലിൽ ഇക്കാര്യമറിയിച്ചത് . കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു
മസ്‌കത്തിൽ നിലവിൽ നിരവധി സ്വകാര്യ ക്ലിനിക്കുകളുണ്ട്. ഇത്തരം സ്ഥാപനങ്ങൾ വർധിച്ചാൽ നിരീക്ഷണം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയവക്ക് ലൈസൻസ് നൽകുന്നത് നിർത്താൻ തീരുമാനിക്കുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. . വിതരണത്തിന്റെ അഭാവവും ആരോഗ്യ ക്ലിനിക്കുകളുടെ എണ്ണത്തിൽ 15 ശതമാനംവരെ വർധനവുണ്ടായതാണ് മരുന്നുക്ഷാമത്തിന് കാരണം. ഇത് പരിഹരിക്കാനായി മന്ത്രാലയം മരുന്നുകളുടെ കരുതൽ ശേഖരം വർധിപ്പിച്ചിട്ടുണ്ട്.
ആശുപത്രികളിലെ നിയമനങ്ങൾ വേഗത്തിലാക്കാൻ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ കുറവുണ്ടെന്നും പുതിയ നിമനത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 600 ലധിക കിടക്കകളുള്ള അഞ്ച് ആശുപത്രികൾ വികസിപ്പിക്കാനും മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത പ്രാദേശിക ആശുപത്രികളിലേക്ക് ഉയർത്താനും പദ്ധതിയടുന്നുണ്ട്. എട്ട് എമർജൻസി യൂനിറ്റുകളും ഒമ്പത് ഡയാലിസിസ് യൂനിറ്റുകൾ സ്ഥാപിക്കാനും മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും പകർച്ചവ്യാധികളുടെയും ദുരന്തങ്ങളുടെയും പ്രത്യാഘാതങ്ങൾ തടയുന്നതിനും പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി മരുന്നുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും സ്റ്റോക്കിന് 10 മില്യൺ റിയാലായി മന്ത്രാലയം ഉയർത്തി.
Adjust Story Font
16

