ഇറാൻ, ജിസിസി രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന ഒമാൻ പൗരന്മാരുടെ ഒരു സംഘം കൂടി തിരിച്ചെത്തി
റോഡ്, വിമാന മാർഗങ്ങളിലൂടെയാണ് ഇവരെ ഒമാനിലെത്തിക്കുന്നത്

മസ്കത്ത്: ഇറാനിൽ കുടുങ്ങിക്കിടന്ന ഒമാൻ പൗരന്മാരുടെ ഒരു സംഘം കൂടി ഇന്ന് സുരക്ഷിതമായി നാട്ടിലെത്തിയതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കി ഘട്ടംഘട്ടമായാണ് ഇവരെ തിരിച്ചെത്തിക്കുന്നത്. തെഹ്‌റാൻ, അങ്കാറ എന്നിവിടങ്ങളിലെ ഒമാൻ എംബസികളും അസർബൈജാൻ അധികൃതരും ഏകോപിപ്പിച്ചാണ് ഈ ദൗത്യം പൂർത്തിയാക്കിയത്.
റോഡ്, വിമാന മാർഗങ്ങളിലൂടെയാണ് ഇവരെ ഒമാനിലെത്തിക്കുന്നത്. മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഒമാൻ പൗരന്മാരും റോഡ് മാർഗം സുരക്ഷിതമായി രാജ്യത്തെത്തിയിട്ടുണ്ട്. ബാക്കിയുള്ള പൗരന്മാരെ കൂടി സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികൾ മന്ത്രാലയം തുടരുകയാണ്.
Next Story
Adjust Story Font
16

