ഗതാഗതകുരുക്ക് ഒഴിവാക്കാൻ കാർപൂളിങ്; നിർദേശവുമായി മുനിസിപ്പാലിറ്റി
മസ്‌കത്തിലെ ദൈനംദിന യാത്രകളുടെ 97 ശതമാനവും സ്വകാര്യ വാഹനങ്ങൾ

മസ്‌കത്ത്: മസ്‌കത്തിലെ ദൈനംദിന യാത്രകളുടെ 97 ശതമാനവും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചെന്ന് പഠനം. ഇതിൽ 71.9 ശതമാനവും ഒറ്റക്ക് യാത്ര ചെയ്യുന്നവരാണ്. ഇത് മൂലം ഗവർണറേറ്റിൽ ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കാനും മസ്‌കത്തിലുടനീളമുള്ള ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുന്നതിനും മുനിസിപ്പാലിറ്റി കാർപൂളിങ് നിർദേശിച്ചു.
ഇതിന്റെ ഭാഗമായി പൊതു ഗതാഗതം ഉപയോഗിക്കാനും ഒന്നിലധികം പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാനാവുന്ന ടാക്‌സികൾ, അതായത് കാർപൂളിങ് സംവിധാനത്തിലേക്ക് മാറാനും മുനിസിപ്പാലിറ്റി താമസക്കാരോട് അഭ്യർത്ഥിക്കുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം കണക്കാക്കുമ്പോൾ, യാത്രകളിൽ 15.9 ശതമാനം മാത്രമേ രണ്ട് യാത്രക്കാരെ ഉൾക്കൊള്ളുന്നുള്ളൂ, 5.1 ശതമാനം യാത്രകളിൽ മൂന്ന് പേർ, 4.0 ശതമാനം യാത്രകളിൽ നാല് പേരും, 2.2 ശതമാനമാണ് യാത്രകളിൽ അഞ്ച് പേരു യാത്ര ചെയ്യുന്നുണ്ട്.
Next Story
Adjust Story Font
16

