മസ്കത്ത് ഈറ്റ് ഒമ്പതാം സീസണിന് ഡിസംബർ 3-ന് തുടക്കമാകും; ഔദ്യോഗിക ഇന്ത്യൻ മീഡിയ പാർട്ണറായി മീഡിയവൺ
ഡിസംബർ 3 മുതൽ 12 വരെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് മേള

മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഭക്ഷ്യ-വിനോദ മേളയായ 'മസ്കറ്റ് ഈറ്റ്' ഒൻപതാം സീസൺ ഡിസംബർ 3-ന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ തുടക്കമാകും. പത്ത് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഔദ്യോഗിക ഇന്ത്യൻ മീഡിയ പാർട്ണറായി മീഡിയവൺ പങ്കാളിയാകും. രുചിവൈവിധ്യങ്ങളും കലാപരിപാടികളും കോർത്തിണക്കിയ മേളയുടെ സമഗ്രവിവരങ്ങൾ മീഡിയവണിലൂടെ പ്രേക്ഷകരിലേക്കെത്തും. ഒമാനിലെ പ്രവാസികളും സ്വദേശികളും ഒരുപോലെ കാത്തിരിക്കുന്ന ഭക്ഷ്യമേളയാണ് മസ്കത്ത് ഈറ്റ്. ഡിസംബർ 3 മുതൽ 12 വരെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് മേളയുടെ ഒമ്പതാം സീസൺ നടക്കുക.
ഔദ്യോഗിക ഇന്ത്യൻ മീഡിയ പാർട്ണറായാണ് മീഡിയവൺ മേളയിൽ കൈകോർക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കരാറിൽ സംഘാടകരായ ഇറ്റ്കോയുടെയും മീഡിയവണ്ണിന്റെയും പ്രതിനിധികൾ ഒപ്പുവെച്ചു. പ്രാദേശികവും അന്തർദേശീയവുമായ പ്രമുഖ റെസ്റ്റോറന്റുകൾ, ഫുഡ് ട്രക്കുകൾ, എഫ് ആൻഡ് ബി ബ്രാൻഡുകൾ തുടങ്ങിയവയുടയെല്ലാം വിപുലമായ നിരയാണ് മേളയിലൊരുങ്ങുന്നത്. ലൈവ് കുക്കിംഗ് ഷോകൾ, ഫുഡ് എക്സ്പീരിയൻസ്, ലൈവ് മ്യൂസിക്, കലാ-സാംസ്കാരിക പ്രകടനങ്ങൾ എന്നിവ സന്ദർശകർക്ക് വേറിട്ട അനുഭവമാകും.
കുട്ടികൾക്കായുള്ള പ്രത്യേക വിനോദ മേഖലകൾ, യൂത്ത് സോണുകൾ, കുടുംബസമേതം ആസ്വദിക്കാവുന്ന പരിപാടികൾ, ചെറുകിട-ഇടത്തരം സംരംഭകരുടെ സ്റ്റാളുകൾ എന്നിവയും മേളയുടെ ഭാഗമായി ഒരുങ്ങും. ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 12 മണി വരെയാണ് പ്രവേശനം. പത്തുദിവസങ്ങളിലായി ഏകദേശം ഒന്നര ലക്ഷത്തോളം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. രുചിവൈവിധ്യങ്ങളും കലാപരിപാടികളും കോർത്തിണക്കിയ മേളയുടെ സമഗ്രവിവരങ്ങളും മീഡിയവണിലൂടെ പ്രേക്ഷകരിലേക്കെത്തും.
Adjust Story Font
16

