മേഖലയിലെ സംഭവവികാസങ്ങൾ: മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേള മാറ്റിവച്ചു
30-ാമത് എഡിഷൻ മാർച്ച് 26 മുതൽ ഏപ്രിൽ 5 വരെയായിരുന്നു

മസ്‌കത്ത്: മേഖലയിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേള ഒമാൻ മാറ്റിവച്ചു. 30-ാമത് എഡിഷൻ മാർച്ച് 26 മുതൽ ഏപ്രിൽ 5 വരെയായിരുന്നു നടക്കാനിരുന്നത്. ഇൻഫർമേഷൻ മന്ത്രിയും മേളയുടെ മെയിൻ കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
Next Story
Adjust Story Font
16

