Quantcast

മസ്‌കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി ഇഫ്താർ സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    11 April 2023 2:57 AM IST

Muscat KMCC Grand Iftar
X

മസ്‌കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരങ് മുഖ്യ അതിഥിയായി പങ്കെടുത്തു.

റൂവി സുന്നി സെന്റർ മദ്‌റസയിൽ നടന്ന ഇഫ്താറിൽ വിവിധ മത നേതാക്കൾ, പണ്ഡിതന്മാർ, പുരോഹിതന്മാർ, വിവിധ സംഘടനാ നേതാക്കൾ, തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ പങ്കെടുത്തു. മസ്‌കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റയീസ് അഹമ്മദ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ട്രഷറർ പി.ടി.കെ ഷമീർ, മറ്റ് കേന്ദ്രകമ്മറ്റി നേതാക്കൾ, പ്രവർത്തകർ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

TAGS :

Next Story