മസ്‌കത്ത് കെഎംസിസി നാഷണൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
റയീസ് അഹമ്മദ് പ്രസിഡന്റ്, റഹീം വറ്റല്ലൂർ ജന. സെക്രട്ടറി, ഷമീർ പിടികെ ട്രഷറർ

മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് കെഎംസിസിയുടെ പുതിയ നാഷണൽ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി അഹമ്മദ് റയീസിനെയും ജനറൽ സെ ക്രട്ടറിയായി റഹീം വറ്റല്ലൂരിനെയും ട്രഷററായി ഷമീർ പിടികെയെയും തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പിഎംഎ സലാം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നാഷണൽ കമ്മിറ്റി ഭാരവാഹി പട്ടിക പ്രഖ്യാപനം റിട്ടേണിംഗ് ഓഫീസർ കൂടിയായ പിഎംഎ സലാം നിർവഹിച്ചു.
മുജീബ് കടലുണ്ടി, അബ്ദുൽ വാഹിദ്, എ.കെ.കെ തങ്ങൾ, ഇബ്രാഹിം ഒറ്റപ്പാലം, നൗഷാദ് കക്കേരി, ഷാനവാസ് മുവാറ്റുപുഴ, ഷമീർ പാറയിൽ, ഉസ്മാൻ പന്തല്ലൂർ, ഹുസൈൻ വയനാട് എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഷ്‌റഫ് കിണവക്കൽ, ഷാജഹാൻ പഴയങ്ങാടി അബൂബക്കർ പറമ്പത്ത്, മുഹമ്മദ് വാണിമേൽ, സാദിക് ആടൂര്, മുഹമ്മദ് കക്കൂൽ, ഖലീൽ നാട്ടിക, ശബീർ അലി മാസ്റ്റർ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
Adjust Story Font
16

