Quantcast

മസ്‌കത്ത് കെ.എം.സി.സി 'സ്‌നേഹസംഗമം 2023' സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    21 Feb 2023 11:23 AM IST

Muscat, KMCC, Sneha Sangamam
X

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മസ്‌കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ 'സ്‌നേഹസംഗമം 2023' സംഘടിപ്പിച്ചു. മസ്‌കറ്റ് കെ.എം.സി.സിയുടെ വിവിധ ഏരിയ കമ്മിറ്റി പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു.

സ്‌നേഹസംഗമം മസ്‌കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മുഖ്യ പ്രഭാഷണം നജീബ് കാന്തപുരം എം.എൽ.എ നിർവ്വഹിച്ചു. കെ.എം.സി.സി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ട്രഷറർ പി.ടി.കെ ഷമീർ, സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി എന്നിവർ സംസാരിച്ചു.

സലാല കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ, മുസ്‌ലിം ലീഗ് പയ്യോളി മുനിസിപ്പൽ പ്രസിഡന്റ് സദാക്കത്തുല്ല, ഖത്തർ കെ.എം.സി.സി പ്രസിഡന്റ് നമത്തുള്ള കോട്ടക്കൽ എന്നിവർ മുഖ്യാതിഥികളായി. മാപ്പിളപ്പാട്ട് ഗായകനായ താജുദ്ധീൻ വടകരയും പട്ടുറുമാൽ ഫെയിം ബൻസീറയും നയിച്ച ഗാനമേളയും അരങ്ങേറി. സ്‌നേഹ സംഗമം സംഘാടക സമിതി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.

TAGS :

Next Story