മസ്കത്ത് കെഎംസിസി സഹം ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മസ്കത്ത്: മസ്കത്ത് കെഎംസിസി സഹം ഏരിയ 2025-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സഹം കെഎംസിസി ഓഫീസിൽ നടന്ന കൗൺസിൽ മീറ്റ് ഷാഹിദ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. ജാഫർ അൽ ജസീറ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ജാഫർ ഹാജി അൽജസിറയെ പ്രസിഡന്റായും നിയാസ് സി പി യു ജനറൽ സെക്രട്ടറിയായും മൻസൂർ കടോളിയെ ട്രഷററായും തെരഞ്ഞെടുത്തു. 2022-2024 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് ആക്ടിങ് സെക്രട്ടറി നിയാസ് സി പി യു അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസറായി മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി അംഗം ഷാജഹാൻ പഴയങ്ങാടിയും നിരീക്ഷകരായി ഷാഫി,അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടന്നു. എം.അബ്ദുൽ സലാം, ഫൈസൽ കമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Next Story
Adjust Story Font
16

