പങ്കാളിത്തത്തിൽ പുതിയ റെക്കോർഡ് കുറിച്ച് മസ്കത്ത് മാരത്തൺ
94 രാജ്യങ്ങളിൽ നിന്നുള്ള 15,000 ത്തിലധികം പേർ പങ്കെടുത്തു

മസ്കത്ത്: പങ്കാളിത്തത്തിൽ പുതിയ റെക്കോർഡ് കുറിച്ച് മസ്കത്ത് മാരത്തൺ. 94 രാജ്യങ്ങളിൽ നിന്നുള്ള 15,000 ത്തിലധികം പേരാണ് പങ്കെടുത്തത്. മാരത്തണിന്റെ വിജയം ഒമാന്റെ കായിക സാഹസിക ടൂറിസം മേഖലയ്ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ.
അൽ ഖുവൈർ സ്ക്വയറിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച മസ്‌കത്ത് മാരത്തണിന്റെ 12-ാമത് പതിപ്പ് പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, 5 കിലോമീറ്റർ, ഫൺ റൺ, കുട്ടികൾക്കായുള്ള ഓട്ടം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പ്രൊഫഷണൽ അത്‌ലറ്റുകൾ കുടുംബങ്ങൾ എന്നിവരുടെ വലിയ സാന്നിധ്യം തന്നെ ഉണ്ടായിരുന്നു. ഫുൾ മാരത്തൺ പുരുഷ വിഭാഗത്തിൽ വിക്ടർ ക്വെംബ്‌വെ ഒന്നാം സ്ഥാനം നേടി. തമാം അബ്ദുള്ളക്ക് രണ്ടാം സ്ഥാനവും അബേബെ ഷിമെൽസ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ യെനിയബേബ എജിഗോ ഒന്നാം സ്ഥാനവും കോലി ചിംദേശ,, ലാംലം അബേബെ എന്നിവർ രണ്ടും മൂന്നും സ്ഥാനവും നേടി. ഹാഫ് മാരത്തൺ വിഭാഗത്തിൽ പുരുഷ വിഭാഗത്തിൽ എമിൽ ഡെനിൽസണാണ് ഒന്നാം സ്ഥാനം. വനിതാ വിഭാഗത്തിൽ എജിഗാ സെലിനെത്തും കിരീടം നേടി. 10 കിലോമീറ്റർ ഓട്ടത്തിൽ പുരുഷ വിഭാഗത്തിൽ നാമൻ അൽ-അസാവിക്കും വനിതാ വിഭാഗത്തിൽ, അഗ്നീസ്‌ക ഒസ്മോലെക്കുമാണ് കിരീടം. മാരത്തണിന്റെ വിജയം ഒമാന്റെ കായിക സാഹസിക ടൂറിസം മേഖലയ്ക്ക് വലിയ കരുത്താകുമെന്നാണ് പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
Adjust Story Font
16

