Quantcast

ഹൈതം സിറ്റി മുതൽ റൂവി വരെ; മസ്‌കത്ത് മെട്രോയുടെ വിശദ പഠനം ഈ വർഷം ആരംഭിക്കും

MediaOne Logo

Web Desk

  • Published:

    22 Jan 2025 9:19 PM IST

ഹൈതം സിറ്റി മുതൽ റൂവി വരെ; മസ്‌കത്ത് മെട്രോയുടെ വിശദ പഠനം ഈ വർഷം ആരംഭിക്കും
X

മസ്‌കത്ത്: നിർദിഷ്ട മസ്‌കത്ത് മെട്രോയുടെ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ട് ഒമാൻ ഗതാഗത മന്ത്രി. രാജ്യത്തിന്റെ ഗതാഗത മേഖലക്ക് കരുത്തേകുന്ന മസ്‌കത്ത് മെട്രാ സുൽത്താൻ ഹൈതം സിറ്റിക്കും റൂവി സി.ബി.ഡിക്കും ഇടയിലായിരിക്കും സർവിസ് നടത്തുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. 2025ലെ പദ്ധതികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. മെട്രോ ലൈൻ 50 കിലോമീറ്ററിലധികം ഉണ്ടാകുമെന്നും 36 സ്റ്റേഷനുകൾ ഉൾപ്പെടുത്തുമെന്നും ഗതാഗത വാർത്ത വിനിമയ മന്ത്രി സയീദ് ബിൻ ഹമൂദ് ബിൻ സയീദ് അൽ മവാലി പറഞ്ഞു. ഇതിന്റെ വിശദമായി പഠനം ഈ വർഷം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2.6 ബില്യൺ ഡോളറിന്റെ പദ്ധതി ഗ്രേറ്റർ മസ്‌കത്ത് വികസന പദ്ധതിയുമായി യോജിപ്പിക്കും.

കഴിഞ്ഞ ഏപ്രിലിൽ പദ്ധതിയുടെ സാധ്യതാപഠനം പൂർത്തിയായിരുന്നു. മസ്‌കത്തിലെ ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്‌കത്ത് മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. മസ്‌കത്ത് എക്സ്പ്രസ് വിപുലീകരണ ശ്രമങ്ങളുണ്ടെങ്കിലും, ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അവ പര്യാപ്തമല്ല. വരാനുള്ള പ്രതിസന്ധികൾ ഒഴിവാക്കാൻ 2025നും -2030 നും ഇടയിൽ പൊതുഗതാഗതത്തിൽ കാര്യമായ മുന്നേറ്റം നടത്താനൊരുങ്ങുകയാണ് ഗതാഗത മന്ത്രാലയം.

TAGS :

Next Story