ഗ്ലോബൽ സിറ്റീസ് ഇൻഡെക്സിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മസ്കത്ത്
112)ം സ്ഥാനത്തുള്ള നഗരം 2022 മുതൽ 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി

മസ്കത്ത്: മുൻനിര ആഗോള മാനേജ്‌മെൻ്റ് കൺസൾട്ടിങ് സ്ഥാപനമായ കിയേർണിയുടെ ഗ്ലോബൽ സിറ്റീസ് ഇൻഡെക്സിൽ മസ്കത്തിന് മുന്നേറ്റം. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ നഗരം പട്ടികയിൽ 112)ം സ്ഥാനത്തെത്തി. 2022 മുതൽ മസ്കത്ത് 14 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. മൂലധനം, ആളുകൾ, ആശയങ്ങൾ എന്നിവയുടെ ആഗോള ഒഴുക്കിൽ നഗരങ്ങൾക്ക് എത്രത്തോളം സ്വാധീനം ചെലുത്താനാവുന്നു എന്നാണ് ഗ്ലോബൽ സിറ്റീസ് ഇൻഡെക്സ് വിലയിരുത്തുന്നത്. വാണിജ്യം, മാനവ മൂലധനം, വിവര വിനിമയം, സാംസ്കാരികം, രാഷ്ട്രീയ ഇടപെടൽ എന്നീ അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനനിർണയം. 158 നഗരങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തിയാണ് കിയേർണി മസ്കത്തിന് 112)ം സ്ഥാനം നൽകിയത്.
Next Story
Adjust Story Font
16

