ലൈസൻസില്ലാതെ ടെയിലറിങ്; മസ്‌കത്ത് മത്രയിലെ വീട്ടിൽ റെയ്ഡ്
നിയമനടപടിയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: ലൈസൻസില്ലാതെ ടെയിലറിങ് നടത്തിയതിന് മത്രയിലെ ഒരു വീട്ടിൽ റെയ്ഡ് നടത്തി മസ്‌കത്ത് മുനിസിപ്പാലിറ്റി. ചട്ടങ്ങൾ ലംഘിച്ചതിനാണ് നിയമനടപടികൾ സ്വീകരിച്ചത്. റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി നിയമവകുപ്പും പബ്ലിക്ക് പ്രോസിക്യൂട്ടറും ചേർന്നാണ് റെയ്ഡ് നടത്തിയത്.
വാണിജ്യ ഇടപാടുകളിലും മറ്റു നിയന്ത്രിത പ്രവർത്തനങ്ങളിലും നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അഗീകൃത ലൈസൻസ് കരസ്ഥമാക്കുകയും ചട്ടങ്ങൾ അനുസരിക്കുകയും ചെയ്യേണ്ടത് നിയമപരമായ ബാധ്യതയാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. കൃത്യമായ അനുമതിയില്ലാതെ ഒരു പ്രവർത്തനവും നടത്തരുതെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Next Story
Adjust Story Font
16

