Quantcast

സന്ദർശകരാൽ നിറഞ്ഞ് മസ്‌കത്ത് നൈറ്റ്‌സ് വേദികൾ

മസ്‌കത്ത് ഖുറം നാച്ചുറൽ പാർക്കിലും നസീം പാർക്കിലുമാണ് കൂടുതൽ സന്ദർശകരെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-01-22 18:32:32.0

Published:

22 Jan 2023 10:49 PM IST

സന്ദർശകരാൽ നിറഞ്ഞ് മസ്‌കത്ത് നൈറ്റ്‌സ് വേദികൾ
X

സന്ദർശകരാൽ നിറഞ്ഞ് മസ്‌കത്ത് നൈറ്റ്‌സ് വേദികൾ. കുടുംബങ്ങളെയും ബാച്ചിലർമാരെയും ഒരുപോലെ ആകർഷിക്കുന്ന ആഘോഷ നഗരികൾ വെള്ളി, ശനി ദിവസങ്ങളിൽ ആയിരക്കണക്കിന് സന്ദർശകാരാണ് എത്തിയത്.

മസ്‌കത്ത് ഖുറം നാച്ചുറൽ പാർക്കിലും നസീം പാർക്കിലുമാണ് കൂടുതൽ സന്ദർശകരെത്തിയത്. ഒമാൻ ഓട്ടോമൊബൈൽ അസ്സോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്റർ എന്നിവയാണ് മറ്റു വേദികൾ. സാഹസിക വിനോദങ്ങൾ, ഫുഡ് കോർട്ടുകൾ, സാംസ്കാരിക പരിപാടികൾ, ഇലക്ട്രിക് ഗെയി ഷോ, ഡ്രോൺ, ലേസർ ഷോകൾ എന്നിവയെല്ലാം കാണികളുടെ മനം കവരുന്നതാണ്.

ഈ വർഷത്തെ പരിപാടികളിലെ ഏറ്റവും വലിയ ആകർഷങ്ങളിലൊന്നാണ് നസീം ഗാർഡനിലെ "ഹെറിറ്റേജ് വില്ലേജ് ആണ് .വിവിധ രാജ്യങ്ങളിൽ നിന്നുള്ള റൈഡുകൾ, വാട്ടർ ബലൂണുകൾ,കുട്ടികൾക്കായി ആകർഷകമായ മറ്റ് പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വേദികൾക്കരികിലോ പ്രദേശത്തോ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് റോയൽ ഒമാൻ പോലീസും രംഗത്തുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story