Quantcast

മസ്‌കത്ത് പഞ്ചവാദ്യ സംഘം ഒരുക്കുന്ന 'മസ്‌കത്ത് പൂരം' ഓഗസ്റ്റ് 23ന്

മസ്‌കത്ത് പഞ്ചവാദ്യ സംഘത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-08-14 16:52:39.0

Published:

14 Aug 2024 10:20 PM IST

മസ്‌കത്ത് പഞ്ചവാദ്യ സംഘം ഒരുക്കുന്ന മസ്‌കത്ത് പൂരം ഓഗസ്റ്റ് 23ന്
X

മസ്‌കത്ത് പഞ്ചവാദ്യ സംഘത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന 'മസ്‌കത്ത് പൂരം' ഓഗസ്റ്റ് 23 വെള്ളിയാഴ്ച അൽ ഫലജ് ഹോട്ടലിൽ അരങ്ങേറും. മസ്‌കത്ത് പൂരത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ് പരിപാടി ഉദ്ഘാടനം ചെയ്യും.

നാട്ടിൽ നിന്നും വരുന്ന പ്രശസ്ത കലാകാരന്മാരായ കുട്ടനെല്ലൂർ രാജൻ മാരാർ നയിക്കുന്ന മേജർസെറ്റ് പഞ്ചവാദ്യവും ചൊവ്വല്ലൂർ മോഹന വാര്യരും പനങ്ങാട്ടിരി മോഹനനും നയിക്കുന്ന അറുപതിൽ പരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും നൂറിൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഇന്ത്യയിലെ വിവിധ കലാരൂപങ്ങളും ഒമാനിലെ തദ്ദേശീയ നൃത്ത സംഗീതവും ഒരുമിക്കുന്ന കലാസംഗമവും കേളി കൊമ്പു പറ്റ് കുഴൽപ്പററ്റ്, ഡിജിറ്റൽ ഫയർ വർക്സ്, ലോകപ്രശസ്തനായ ഡ്രംമ്മർ ശിവമണി അവതരിപ്പിക്കുന്ന മാജിക്കൽ പെർഫോമൻസ് എന്നിവയാണ് പ്രധാന പരിപാടികൾ.

മൂന്ന് മണി മുതൽ തുടങ്ങുന്ന മസ്‌കത്ത് പൂരത്തിന് പ്രവേശനം സൗജന്യമായിരിക്കും. വാർത്താ സമ്മേളനത്തിൽ മസ്‌കത്ത് പഞ്ചവാദ്യസംഘം ആശാൻ തിച്ചൂർ സുരേന്ദ്രൻ, കോ ഓഡിനേറ്റർ മനോഹരൻ ഗുരുവായൂർ, രതീഷ് പട്യാത്ത്, വാസുദേവൻ തളിയറ തുടങ്ങിയാർ സംസാരിച്ചു. രവി പാലിശ്ശേരി, സുരേഷ് ഹരിപ്പാട്, ചന്തു മിറോഷ്, രാജേഷ് കായംകുളം, അജിത് കുമാർ, വിജി സുരേന്ദ്രൻ അനിത രാജൻ തുടങ്ങിയവർ സംബന്ധിച്ചു.

TAGS :

Next Story