Quantcast

മസ്‌കത്ത്​- റിയാദ്​ ബസ്​ സർവീസ് :

ആഴ്ചയിൽ എല്ലാ ദിവസവും സർവിസുണ്ടാകും:

MediaOne Logo

Web Desk

  • Updated:

    2024-02-22 15:10:47.0

Published:

21 Feb 2024 5:31 PM GMT

മസ്‌കത്ത്​- റിയാദ്​ ബസ്​ സർവീസ് :
X

മസ്കത്ത്: യാത്രക്കാർക്കാർക്ക്​ ആശ്വാസമായി മസ്‌കത്തിനും റിയാദിനും ഇടയിലുള്ള ബസ്​ സർവിസിന്​ വ്യാഴാഴ്ച തുടക്കമായി. ഒമാനെയും സൗദിയേയും ബന്ധിപ്പിച്ച്​ എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ്​ സ്വകാര്യ ട്രാൻസ്​പോർട്ട്​ കമ്പനിയായ അൽ ഖഞ്ചരി സർവിസ്​ നടത്തുന്നത്​. ദിവസവും രാവിലെ ആറ്​മണിക്ക്​ മസ്കത്തിൽനിന്ന്​ പുറെപ്പട്ട്​ ​ റിയാദിലെ അസീസിയ ഏരിയയിൽ എത്തിച്ചേരുന്ന വിധത്തിലാണ്​ റൂട്ട്​ ക്രമീകരിച്ചിരിക്കുന്നത്​. സൗദിയിലെ ദമ്മാം വഴിയായിരിക്കും റിയാദിൽ എത്തുക. ദമ്മാമിലും സ്​റ്റോപ്പുണ്ടാകും. ഇമിഗ്രേഷൻ നടപടികൾ മറ്റും പൂർത്തിയാക്കുന്നതടക്കം യാത്രക്ക്​ ഏകദേശം 18 മുതൽ 20 മണിക്കൂർവരെ എടുക്കുമെന്ന്​ അൽ ഖഞ്ചാരി ട്രാൻസ്‌പോർട്ട് ഉടമ റാഷിദ് അൽ ഖഞ്ജരി പറഞ്ഞു. ആഴ്ചയിൽ എല്ലാ ദിവസവും സർവിസുണ്ടാകും. ദമ്മാമിൽനിന്ന്​ വൈകീട്ട്​ അഞ്ച്​ മണിക്കായിരിക്കും ബസ്​. ഒമാനിൽ റൂവി, നിസ്​വ, ഇബ്രി എന്നിങ്ങനെ മൂന്ന്​ സ്​റ്റോപ്പുകളാണുണ്ടാകുക. പ്രമോഷനൽ പ്രവർത്തനങ്ങളുടെ ഭാഗമാമായി ഒരുമാസം വൺ​വേക്ക്​ 25 ഒമാൻ റിയാലായിരിക്കും ഈടാക്കുക. ഇതിന്​ ശേഷം 35 റിയാൽ ആയിരിക്കും ടിക്കറ്റ്​ നിരക്ക്​. ബസിൽ കുറഞ്ഞത് 25 യാത്രക്കാരെങ്കിലും ഉണ്ടായിരിക്കണമെന്ന് സൗദി അധികൃതർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. രണ്ട്​ ഡ്രൈവർമാരെ ഉപയോഗപ്പെടുത്തിയാണ്​ സർവിസ്​ നടത്തുകയെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story