Quantcast

'മസ്കത്ത്​ യോഗ മഹോത്സവി'ന്​ തുടുക്കമായി:

‘മസ്കത്ത്​ യോഗ മഹോത്സവി’ന്‍റെ ഭാഗമായി 75 ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ജൂൺ 21വരെ നടക്കും.

MediaOne Logo

Binu S Kottarakkara

  • Published:

    8 April 2022 5:03 PM GMT

മസ്കത്ത്​ യോഗ മഹോത്സവിന്​ തുടുക്കമായി:
X

എട്ടാമത്​ അന്താരാഷ്​ട്ര യോഗാദിനാചണത്തിന്‍റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'മസ്കത്ത്​ യോഗ മഹോത്സവി'ന്​ തുടുക്കമായി. ഒമാനിലെ ഇന്ത്യൻ എംബസി പരിസരത്ത്​ സംഘടിപ്പിച്ച പരിപാടിയിൽ അംബാസഡർ അമിത്​ നാരങ്ങിന്‍റെ പത്നി ദിവ്യ നാരങ്​ ഭദ്ര ദീപം തെളിയിച്ചു. യോഗയുടെ ആരോഗ്യപരവും മറ്റുമുള്ള കാര്യങ്ങളെ കുറിച്ച്​ അംബാസഡർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രതിനിധികളും ഒമാനിലെ നിരവധി യോഗ സംഘടനകളിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.


ഉദ്​ഘാടനത്തിന്​ ശേഷം യോഗ പ്രദർശനവും നടന്നു. സംസ്‌കൃതി യോഗ, ആർട്ട് ഓഫ് ലിവിങ്​, യോഗ ശാല, യോഗ സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള യോഗ വിദഗ്ധർ നേതൃത്വം നൽകി. ഇന്ത്യ സ്വതന്ത്ര്യം നേടിയതിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ 'മസ്കത്ത്​ യോഗ മഹോത്സവി'ന്‍റെ ഭാഗമായി 75 ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ജൂൺ 21വരെ നടക്കും. ജൂൺ 21ന്​ ഒമാൻ കൺവെൻഷൻ ആൻഡ്​ എക്​സിബിഷൻ സെന്‍ററിലായിരിക്കും സുപ്രധാന ആഘോഷങ്ങൾ നടക്കുക. ഒമാൻ ഗവൺമെന്‍റ്​, യോഗ സംഘടനകൾ, ഇന്ത്യൻ സോഷ്യൽ ക്ലബ്, ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ, ഒമാൻ ആസ്ഥാനമായുള്ള യോഗ പരിശീലകർ എന്നിവരുടെ പിന്തുണയോടെയായിരിക്കും ഈ പരിപാടി നടത്തുകയെന്ന്​ അധികൃതർ അറിയിച്ചു.










TAGS :

Next Story