'കെഎം സീതീ സാഹിബ് ഒരു പുനർവായന'; മത്ര കെഎംസിസി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു

മസ്‌കത്ത്: മത്ര കെഎംസിസിയുടെ നേതൃത്വത്തിൽ അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. ഇഖ്ര സ്‌കൂളിൽ വച്ച് നടന്ന പരിപാടിയിൽ ഒമാനിലെ 34 ശാഖ കമ്മിറ്റികളെയും ഉൾപ്പെടുത്തി നടത്തുന്ന 'കെഎം സീതീ സാഹിബ് ഒരു പുനർവായന' എന്ന വിഷയത്തിലെ പ്രബന്ധ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനവും നടത്തി. യോഗത്തിൽ കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡണ്ട് ഷമീർ പാറയിൽ മുഖ്യപ്രഭാഷണവും കേന്ദ്ര കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി അഷ്‌റഫ് കണവകൽ ഉദ്ഘാടനവും ചെയ്തു. മത്രാ കെഎംസിസി പ്രസിഡണ്ട് ഫൈസൽ മാഷിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റിയാസ് കൊടുവള്ളി സ്വാഗതം പറഞ്ഞു. അഫ്താബ്, ബഷീർ ,അബൂബക്കർ, അബ്ദുല്ല യമാനി എന്നിവർ സംസാരിച്ചു.
Next Story
Adjust Story Font
16

