സലാല ലുലുവിൽ കൂറ്റൻ കേക്ക് മുറിച്ച് ദേശീയദിനാഘോഷം

MediaOne Logo

Web Desk

  • Updated:

    2022-11-25 09:53:45.0

Published:

25 Nov 2022 9:53 AM GMT

സലാല ലുലുവിൽ കൂറ്റൻ കേക്ക് മുറിച്ച് ദേശീയദിനാഘോഷം
X

സലാല ലുലുവിൽ ഒമാന്റെ 52ാം ദേശീയ ദിനം കൂറ്റൻ കേക്ക് മുറിച്ച് കൊണ്ട് ആഘോഷിച്ചു. അൽ വാദി ലുലു ഹൈപ്പർ മാർക്കറ്റിലാണ് അമ്പത് മീറ്ററോളം വലിപ്പമുള്ള കേക്ക് ഒരുക്കിയത്.

സലാല മുനിസിപ്പാലിറ്റി ഡി.ജി മുനീർ ബിൻ അവാദ് ബിൻ ബാകിർ അക് ജദിയാനിയാണ് ആഘോഷം ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ, സലാല ലുലു ജനറൽ മാനേജർ മുഹമ്മദ് നവാബ്, അഹമ്മദ് ബസ് റാവി, മനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു.



ഒമാന്റെ വിവിധ സാംസ്‌കാരിക പരിപാടികളും ചടങ്ങിൽ നടന്നു. ഒമാനി സുഗന്ധ ഉത്പന്നങ്ങളുടെ എക്‌സിബിഷനും ലുലുവിൽ ഒരുക്കിയിട്ടുണ്ട്. ആഘോഷത്തോടനുബന്ധിച്ച് നിരവധി ഉത്പന്നങ്ങൾക്ക് വിലക്കുറവുള്ളതായും മാനേജ്‌മെന്റ് അറിയിച്ചു. ചടങ്ങിൽ പ്രവാസികൾ ഉൾപ്പടെ വൻ ജനാവലി സംബന്ധിച്ചു.

TAGS :

Next Story