നവീൻ ആഷർ-കാസി അവാർഡുകൾ വിതരണം ചെയ്‌തു; മികച്ച പത്ത് അധ്യാപകർക്ക് പുരസ്‌കാരം
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായി

മസ്‌ക്കത്ത്: ഒമാനിലെ മികച്ച ഇന്ത്യൻ സ്കൂൾ അധ്യാപകർക്കുള്ള 'നവീൻ ആഷർ-കാസി' അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിെൻറ രക്ഷാകർതൃത്വത്തിൽ ഇന്ത്യൻ സ്കൂൾവാദി കബീറിൽ നടന്ന പരിപാടിയിൽ 10 മികച്ച അധ്യാപകർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായി. ന്യൂഡൽഹി സി.ബി.എസ്.ഇ ഡയറക്ടർ (അക്കാദമിക്സ്) ഡോ.ജോസഫ് ഇമ്മാനുവൽ മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്കം അധ്യക്ഷത വഹിച്ചു. അവാർഡ് രക്ഷാധികാരികളായ കിരൺ ആഷറും കുടുംബവും, ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, പ്രസിഡന്റുമാർ, പ്രിൻസിപ്പൽമാർ, അവാർഡ് ജേതാക്കൾ എന്നിവർ പങ്കെടുത്തു.
കിന്റർഗാർട്ടൻ വിഭാഗത്തിൽ അഞ്ജലി രാധാകൃഷ്ണൻ (ഇന്ത്യൻ സ്കൂൾ സലാല), സിന്ധു വിനോദ് നായർ (ഇന്ത്യൻ സ്കൂൾ സീബ്), പ്രൈമറി വിഭാഗത്തിൽ മോണിക്ക ബിഷ്ത്, ശ്രീമതി കരിൻ ജോൺസൺ (ഇന്ത്യൻ സ്കൂൾ മബേല); മിഡിൽ സ്കൂൾ വിഭാഗത്തിൽ ധന്യ മഹേഷ് (ഇന്ത്യൻ സ്കൂൾ മബേല), ഗാർഗി ഘോഷ് (ഇന്ത്യൻ സ്കൂൾ ഗുബ്ര), സീനിയർ സ്കൂൾ വിഭാഗത്തിൽ വിപിൻദാസ് ചെറുവത്താംകണ്ടി (ഇന്ത്യൻ സ്കൂൾ സലാല), വിജിത വിജയൻ (ഇന്ത്യൻ സ്കൂൾ മബേല); കോ-സ്കോളാസ്റ്റിക് വിഭാഗത്തിൽ പ്രേംലത താക്കൂർ (ഇന്ത്യൻ സ്കൂൾ വാദി കബീർ), ദേവകി വലിയ കിഴക്കേതിൽ (ഇന്ത്യൻ സ്കൂൾ മബേല) എന്നിവരാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്.ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലായി 17 അധ്യാപകർക്ക് വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള അംഗീകാര സർട്ടിഫിക്കറ്റും നൽകി.
ബോർഡിന്റെ ഫിനാൻസ് ഡയറക്ടർ അശ്വിനി സാവ്രിക്കർ ഇന്ത്യൻ സ്‌കൂൾ ഒമാൻ ഡയറക്ടർ ബോർഡ് അക്കാദമിക് ചെയർമാൻ എൻ. സിറാജുദീൻ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. നീണ്ട സേവനം പരിഗണിച്ച് ഇന്ത്യൻ സ്കൂൾ മസ്‌കറ്റ് പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ, ഇന്ത്യൻ സ്കൂൾ സീബ് പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ്, ഇന്ത്യൻ സ്‌കൂൾ നിസ്വ പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ്, ഇന്ത്യൻ സ്‌കൂൾ റുസ്താഖ് പ്രിൻസിപ്പൽ ബിജു വർഗീസ്, സി.ബി.എസ്.ഇ മികച്ച അധ്യാപക അവാർഡ് ജേതാവായ ഇന്ത്യൻ സ്കൂൾ വാദീകബീറിലെ ജെന്നിഫർ റോബിൻസൻ എന്നിവരെ അംബാസഡർ ചടങ്ങിൽ ആദരിച്ചു.
നവീൻ ആഷർ-കാസി അവാർഡിന്റെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക ക്വിസ് മത്സര വിജയികൾക്ക് ആഷറിന്റെ കുടുംബത്തിലെ മഹേന്ദ്ര ഖാത്തൗ, ഡോ. പവി അമീൻ എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. ഇന്ത്യൻ സ്കൂൾ വാദി കബീറിലെ വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളും അരേങ്ങേറി. വാദികബീർ സ്കൂൾ പ്രിൻസിപ്പൽ ഡി.എൻ.റാവു നന്ദി പറഞ്ഞു.
Adjust Story Font
16

