Quantcast

ഗൾഫിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണം: പവിത്രൻ കാരായി

സലാല ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കേണ്ടതിന് പകരം ഉള്ളത് കൂടി അടച്ച നടപടി നാഷണൽ ടെസ്റ്റിങ് ഏജൻസി പുനഃപരിശോധിക്കണമെന്നും ലോക കേരള സഭാംഗമായ പവിത്രൻ കാരായി ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    14 Feb 2024 9:47 PM IST

NEET exam centers should be restored in Gulf
X

മസ്‌കത്ത്: ഗൾഫിൽ അടുത്ത കാലത്ത് അനുവദിച്ച നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ നിർത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ലോക കേരള സഭാംഗം പവിത്രൻ കാരായി ആവശ്യപ്പെട്ടു. സലാല ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കേണ്ടതിന് പകരം ഉള്ളത് കൂടി അടച്ച നടപടി നാഷണൽ ടെസ്റ്റിങ് ഏജൻസി പുനഃപരിശോധിക്കണം. ഇതുമൂലം നിരവധി വിദ്യാർഥികളും രക്ഷിതാക്കളുമാണ് പ്രയാസത്തിലായിരിക്കുന്നത്. ഇവർക്ക് നാട്ടിൽ പോയി പരീക്ഷ എഴുതാൻ വലിയ തുക എയർ ടിക്കറ്റിനായി ചിലവഴിക്കേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story