വീക്കൻഡ് ഗ്രാബ് ഓഫറുമായി ഒമാനിലെ നെസ്റ്റോ ഹൈപ്പർ
ഫെബ്രുവരി ആറു മുതൽ ഒമ്പത് വരെയാണ് വീക്കൻഡ് ഗ്രാബ് ഓഫർ

മസ്‌കത്ത്: ഉപഭോക്താക്കൾക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ ലഭ്യമാക്കി വീക്കന്റ് ഗ്രാബ് ഓഫറുമായി ഒമാനിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഹൈപ്പർ, ഫെബ്രുവരി ആറു മുതൽ ഒമ്പത് വരെയാണ് വീക്കൻഡ് ഗ്രാബ് ഓഫർ. ഹോം അപ്ലയൻസ് ഉൽപന്നങ്ങൾക്കായുള്ള. മൈകിച്ചൻ ബിഗ് ഡീൽസിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒമാനിലെ എല്ലാ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലും ഓഫർ ലഭ്യമാണ്.
റമദാന് മുന്നോടിയായി തിരഞ്ഞെടുത്ത ഉത്പന്നങ്ങളെല്ലാം പകുതിയിലും താഴെ വിലയിൽ ലഭ്യമാവുന്ന വീക്കൻഡ് ഗ്രാബ് ഓഫറാണ് ഒമാനിലെ ഉപഭോക്താക്കൾക്കായി നെസ്റ്റോ അവതരിപ്പിച്ചിരിക്കുന്നത്. പഴങ്ങൾ പച്ചക്കറികൾ ഭക്ഷ്യ എണ്ണ, നെട്‌സ് തുടങ്ങിയവയെല്ലാം മികച്ച ഓഫറോടെ സ്വന്തമാക്കാം.
ഫെബ്രുവരി നാലിന് ആരംഭിച്ച മൈകിച്ചൻ ബിഗ് ഡീൽസിന് ഒമാനിലെ എല്ലാ നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹൗസ് ഹോൾഡ് ഹോം അപ്ലയൻസസ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത കുറഞ്ഞ വിലയിൽ സ്വന്തമാക്കാം എന്നതാണ് ഈ ഓഫറിന്റെ പ്രത്യേക. കിച്ചൻ ഹൗസ് ഹോൾഡ് ഉത്പന്നങ്ങളെുടെ ഏറ്റവും പുതിയ ശേഖരം ഉപഭോക്താക്കൾക്കായി ഒമാനിലെ എല്ലാ നെസ്റ്റോ ഹൈപ്പർമാർക്കറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി 20 വരെ മൈ കിച്ചൻ ബിഗ് ഡീൽസ് നീണ്ടു നിൽക്കും.
അതേസമയം സലാലലക്ക് ശേഷം ഒമാനിലെ മറ്റു നെസ്റ്റോകളിലും ഇനാം റിവാർഡ് ലോയൽറ്റി ആപ്പ് നെസ്റ്റോ അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 30 ന് മുൻപ് ഡൗൺലോഡ് ചെയ്യുന്നവർക്ക് 50 ബോണസ് പോയന്റുകളും ലഭിക്കും. തൽസമയ റിവാർഡുകളും കിഴിവുകളും ലഭിക്കുന്നു എന്നതാണ് ഇനാമിന്റെ പ്രത്യേകത. കൂടാതെ ഏറ്റവും അടുത്തുള്ള നെസ്റ്റോ കണ്ടെത്താനും ഇനാം സഹായിക്കും.
Adjust Story Font
16

