നെസ്റ്റോയുടെ പുതിയ ഔട്ട്‌ലെറ്റ് സലാല ഷഹനോത്തിൽ പ്രവർത്തനമാരംഭിച്ചു

സലാല: നെസ്‌റ്റോ ഹൈപ്പർമാർക്കറ്റിന്റെ 139-ാമത്തെ ഔട്ട്‌ലെറ്റ് സലാലയിൽ പ്രവർത്തനമാരംഭിച്ചു. ദോഫർ യൂണിവേഴ്‌സിറ്റിക്ക് എതിർവശത്തായി ഒമാൻ ഓയിൽ പമ്പിന് സമീപമായാണ് ഒമാനിലെ 18ാമത്തെയും സലാലയിലെ മുന്നാമത്തെയും നെസ്റ്റോ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്.
സയ്യിദ് ഖാലിദ് മഹ്ഫൂള് സാലിം അൽ ബുസൈദിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. നെസ്റ്റോ ഗ്രൂപ്പ് ഡയറക്ടർമാരായ ഹാരിസ് പാലോള്ളത്തിൽ, മുജീബ് വി.ടി.കെ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. നാൽപതിനായിരം ചതുരശ്ര അടിയുള്ള പുതിയ നെസ്റ്റോ മാർക്കറ്റ് ഉപഭോ്ക്താക്കൾക്ക് അഗോള ഷോപ്പിംഗ് അനുഭവമാണ് സമ്മാനിക്കുകയെന്ന് മാനേജ്‌മെന്റ് പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 31 വരെ സാധനങ്ങൾക്ക് പ്രത്യേക നിരക്കിളവുണ്ട്. ലോക്കലും അല്ലാത്തതുമായ ഫ്രഷ് പച്ചക്കറികൾ , ഗ്രോസറി ഉൽപന്നങ്ങൾ , സമുദ്രോത്പന്നങ്ങൾ, മാംസം, മറ്റു ഹൗസ് ഹോൾഡ് ഐറ്റംസ് എന്നിവയുടെ വിശാലമായ ശേഖരമാണ് ഇവിടെയുള്ളത്.
Adjust Story Font
16

