കടൽ കണ്ടിരിക്കാം; മസ്കത്തിലെ അൽസിഫ തീരപ്രദേശത്ത് പുതിയ പാർക്ക് വരുന്നു
8,400 ചതുരശ്ര മീറ്ററാണ് വിസ്തൃതി

മസ്കത്ത്: മസ്കത്തിലെ അൽസിഫ തീരപ്രദേശത്ത് പുതിയ പാർക്ക് പദ്ധതി പ്രഖ്യാപിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി .കടലിനെ അഭിമുഖീകരിക്കുന്ന പാർക്കിന്റെ വിസ്തൃതി 8,400 ചതുരശ്ര മീറ്ററാകും. പൗരന്മാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സൗകര്യപ്രദമായി ആധുനിക രീതിയിലാണ് പദ്ധതിയുടെ രൂപകൽപന. വ്യൂപോയിന്റുകൾ, നടപ്പാതകൾ, കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം എന്നിവ പാർക്കിലുൾപ്പെടും.
തണലുള്ള ഇരിപ്പിടങ്ങൾ, പൊതു വിശ്രമമുറികൾ, വിശാലമായ പാർക്കിങ്, ജലസേചന സംവിധാനങ്ങൾ, സുരക്ഷയും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നതിനുള്ള ഗാർഡ് റൂം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ആരോഗ്യകരമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്നതിനുള്ള ഇടങ്ങൾ സൃഷ്ടിക്കുകയും സമൂഹ ഇടപെടൽ വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി വക്താവ് പറഞ്ഞു.
Next Story
Adjust Story Font
16

