Quantcast

ഇബ്ര വിലായത്തിൽ പുതിയ മത്സ്യ മാർക്കറ്റ് വരുന്നു

വ്യാപാരം വർദ്ധിപ്പിക്കുന്നതിനും സമുദ്രോത്പന്ന വിൽപ്പന മേഖലയെ സജീവമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി

MediaOne Logo

Web Desk

  • Published:

    24 July 2025 3:31 PM IST

ഇബ്ര വിലായത്തിൽ പുതിയ മത്സ്യ മാർക്കറ്റ് വരുന്നു
X

മസ്കത്ത്: വടക്കൻ അൽ ഷർഖിയയിലെ ഇബ്ര വിലായത്തിൽ പുതിയ മത്സ്യ മാർക്കറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ച് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം. വ്യാപാരം വർദ്ധിപ്പിക്കുന്നതിനും സമുദ്രോത്പന്ന വിൽപ്പന മേഖലയെ സജീവമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മത്സ്യ മാർക്കറ്റുകൾ വികസിപ്പിക്കുന്നതിനും മത്സ്യബന്ധന മേഖലയിൽ നിക്ഷേപം വിപുലീകരിക്കുന്നതിനും ദേശീയ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഇബ്രയിലെ കൃഷി, ജലവിഭവ വകുപ്പ് ഡയറക്ടർ ഡോ. അൻവർ നാസർ അൽ സാദി പറഞ്ഞു. 2,081 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണ് പു​തി​യ മാ​ർ​ക്ക​റ്റ് ഒ​രു​ങ്ങു​ന്ന​ത്. 12 മ​ത്സ്യ പ്ര​ദ​ർ​ശ​ന പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, ഐ​സ് നി​ർമാ​ണ യൂ​നി​റ്റ്, കാ​ത്തി​രി​പ്പ് മു​റി, പ​മ്പ് റൂം, ​പൊ​തു സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. നിലവിൽ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വടക്കൻ ഷർഖിയയിലെ എട്ട് വിലായത്തുകളിലെ മത്സ്യ മാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

TAGS :

Next Story