Quantcast

വഴിയോര കച്ചവട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിന് മസ്‌കത്തിൽ പുതിയ മാർഗനിർദേശങ്ങൾ

വഴിയോര കച്ചവട തൊഴിലുകളിൽ ഏർപ്പെടുന്നതിന് ഒമാനി പൗരന്മാരെ മാത്രേ അനുവദിക്കുകയുള്ളു

MediaOne Logo

Web Desk

  • Updated:

    2023-03-27 20:19:52.0

Published:

27 March 2023 8:14 PM GMT

New guidelines in Muscat to regulate street vendors
X

മസ്‌കത്ത് മുനിസിപ്പാലിറ്റി വഴിയോര കച്ചവട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. നഗരത്തിന്റെ സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവ ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

മസ്‌കത്ത് ഗവർണറേറ്റിലുട നീളം വഴിയോര കച്ചവട തൊഴിലുകളിൽ ഏർപ്പെടുന്നതിന് ഒമാനി പൗരന്മാരെ മാത്രേ അനുവദിക്കുകയുള്ളു. പ്രവാസി തൊഴിലാളികളെ ജോലിക്ക് വെക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം കച്ചവടം ചെയ്യുന്നതിനായി മസ്കത്ത് മുനിസിപ്പാലിറ്റിയിൽനിന്ന് മുൻകൂർ അനുമതി നേടുകയും വേണം.

ലൈസൻസ് നേടിയ കച്ചവടക്കാർ അധികൃതർ നിർദ്ദേശിച്ച ആരോഗ്യ സുരക്ഷ ഉറപ്പാക്കണം. തെരുവ് കച്ചവടക്കാരായ ആളുകളെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങളെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി.

TAGS :

Next Story