ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് പുതിയ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധന
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി

മസ്കത്ത്: ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനയുമായി ഒമാൻ. 2027 ജൂലൈ ഒന്നു മുതൽ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ അംഗീകരിക്കാത്ത സ്ഥാപനങ്ങൾ നൽകുന്ന ഹലാൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുമായി ഉണ്ടാക്കുന്ന കരാറുകളിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് എഫ്.എസ്.ക്യു.സി ഉത്തരവാദിയായിരിക്കില്ലെന്നും മുന്നറിയിപ്പുണ്ട്.
ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്ററിന്റെ പുതിയ തീരുമാനം. ഇറക്കുമതിക്കാർ വിതരണക്കാരുമായും ഉത്ഭവ രാജ്യത്തെ സർട്ടിഫിക്കേഷൻ ഏജൻസികളുമായും ബന്ധപ്പെട്ട് മുൻകൂട്ടി അംഗീകാര നടപടികൾ പൂർത്തിയാക്കണം. സർട്ടിഫിക്കേഷൻ സ്ഥാപനങ്ങൾക്കുള്ള നടപടിക്രമങ്ങൾ അറിയുന്നതിനും അപേക്ഷിക്കുന്നതിനുമായി മന്ത്രാലയത്തിന്റെ ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനത്തിന്റെ നിയുക്ത പദവി പരിശോധിക്കേണ്ട ഉത്തരവാദിത്തം ഇറക്കുമതിക്കാര്‍ക്കാണ്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുമായി ഉണ്ടാക്കുന്ന കരാറുകളിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് എഫ്.എസ്.ക്യു.സി ഉത്തരവാദിയായിരിക്കില്ലെന്നും മുന്നറിയിപ്പുണ്ട്.
Adjust Story Font
16

