Quantcast

രിസാല സ്റ്റഡി സർക്കിൾ ഗ്ലോബലിന് പുതിയ സാരഥികൾ

ഫൈസൽ ബുഖാരി വാഴയൂർ (ചെയർമാൻ), മൊയ്തീൻ ഇരിങ്ങല്ലൂർ (ജനറൽ സെക്രട്ടറി)

MediaOne Logo

Web Desk

  • Updated:

    2025-05-15 09:46:23.0

Published:

15 May 2025 3:11 PM IST

New leaders for Risala Study Circle Global
X

മനാമ: രിസാല സ്റ്റഡി സർക്കിൾ ആറാമത് ഗ്ലോബൽ സമ്മിറ്റ് ബഹ്റൈനിൽ സമാപിച്ചു. മലയാളി വിദ്യാർഥി യുവജനങ്ങളുടെ ചലനാത്മകതയും കുടിയേറ്റവും സാമൂഹിക പരിവർത്തനത്തിന് ഉപയോഗപ്പെടുത്തണമെന്ന് സമ്മിറ്റ് ആവശ്യപ്പെട്ടു. ധാർമിക മൂല്യങ്ങളുടെ പ്രകാശനത്തിന് യുവജനതയെ അണിനിരത്തുന്നതിനും സാമൂഹിക പുരോഗതിക്ക് മാനവവിഭവത്തെ പ്രയോഗിക്കുന്നതിനും ആവശ്യമായ വിഷനും മിഷനും സമ്മിറ്റിൽ രൂപപ്പെടുത്തി. 22 രാജ്യങ്ങളിൽ നിന്ന് 201 പ്രതിനിധികൾ ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി പ്രഭാഷണം നടത്തി.

മജീദ് കക്കാട്, സ്വാദിഖ് വെളിമുക്ക്, സി ആർ കുഞ്ഞുമുഹമ്മദ്, ഡോ. അബൂബക്കർ, സ്വാബിർ സഖാഫി, അബ്ദുല്ല വടകര, അശ്റഫ് മന്ന, അലി അക്ബർ, ജാബിറലി പത്തനാപുരം, നൗഫൽ ചിറയിൽ, അബ്ദുറഹ്‌മാൻ സഖാഫി ചെമ്പ്രശ്ശേരി, സിറാജ് മാട്ടിൽ, സകരിയ്യ ശാമിൽ ഇർഫാനി, ഹബീബ് മാട്ടൂൽ, നിസാർ പുത്തൻപള്ളി, അബ്ദുൽ അഹദ് എന്നിവർ സംബന്ധിച്ചു.

2025- 26 വർഷത്തെ ആർഎസ്‌സി ഗ്ലോബൽ കമ്മിറ്റിയെ സമ്മിറ്റിൽ പ്രഖ്യാപിച്ചു. ഭാരവാഹികൾ: ഫൈസൽ ബുഖാരി വാഴയൂർ (ചെയർമാൻ), മൊയ്തീൻ ഇരിങ്ങല്ലൂർ (ജനറൽ സെക്രട്ടറി), മുസ്തഫ കൂടല്ലൂർ (എക്സിക്യുട്ടീവ് സെക്രട്ടറി). സെക്രട്ടറിമാർ: മൻസൂർ ചുണ്ടമ്പറ്റ, റാഷിദ് മൂർക്കനാട്, ഉബൈദ് സഖാഫി കോട്ടക്കൽ, ലബീബ് നരിക്കുനി, അബ്ബാദ് ചെറൂപ്പ, അബ്ദുറഊഫ് പാലേരി, ജഅഫർ കണ്ണപുരം, മുഹമ്മദലി പുത്തൂർ, അമീൻ ഓച്ചിറ, ഫസീൻ അഹ്‌മദ് രാമനാട്ടുകര, അഫ്സൽ സഖാഫി, നൗഫൽ പട്ടാമ്പി. സെക്രട്ടറിയേറ്റ് അംഗം: ഹബീബ് മാട്ടൂൽ.

TAGS :

Next Story