ഇൻകാസ് സലാലക്ക് പുതിയ നേതൃത്വം

സലാല: കെപിസിസിയുടെ ജിസിസിയിലെ പോഷക വിഭാഗമായ ഇൻകാസ് സലാലയുടെ പുതിയ ഭാരവാഹികളെ ഒമാൻ കമ്മിറ്റി പ്രഖ്യാപിച്ചു. ഹരികുമാർ ചേർത്തല പ്രസിഡന്റും, സലിം കൊടുങ്ങല്ലൂർ, സി.പി.ബാബു കുറ്റ്യാടി എന്നിവർ ജന സെക്രട്ടറിയുമാണ്. വിജയകുമാരനാണ് ട്രഷറർ. ദീപക് മോഹൻ ദാസ് വർക്കിംഗ് പ്രസിഡന്റും, ഹരീഷ് കുമാർ, ഷിജു ജോർജ്, അജിത് മജീന്ദ്രൻ, ഈപ്പൻ പനക്കൽ, സന്തോഷ് കുമാർ എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്. അജിതമണി, ധന്യ ബിജു എന്നിവർ വനിത സെക്രട്ടറിമാരാണ്. കൂടാതെ സെക്രട്ടറിമാരെയും ഒമാൻ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും സലാല എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തതായി ഒമാൻ ജനറൽ സെക്രട്ടറി മണികണ്ടൻ കോതാട്ട് അറിയിച്ചു.
Next Story
Adjust Story Font
16

