മസ്കത്ത് കെഎംസിസി അൽ ഖുവൈർ ഏരിയ കമ്മറ്റിയുടെ പുതിയ നേതൃത്വം നിലവിൽ വന്നു

മസ്കത്ത്: മസ്കത്ത് കെഎംസിസി അൽ ഖുവൈർ ഏരിയ കമ്മറ്റിയുടെ 2025-2027 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. ഷാഫി കോട്ടക്കലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം വേൾഡ് കെഎംസിസി ഉപാധ്യക്ഷൻ സി കെ വി യൂസുഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി ഷാഫി കോട്ടക്കലിനെയും, ജനറൽ സെക്രട്ടറിയായി കെ പി അബ്ദുൽ കരീം പേരാമ്പ്രയെയും തെരഞ്ഞെടുത്തു. സമദ് മച്ചിയത്ത് ആണ് ട്രഷറർ. ഉപദേശക സമിതിയിലേക്ക് അഹ്‌മദ് റയീസ്, സി.കെ.വി യൂസുഫ്, വാഹിദ് മാള, അബൂബക്കർ പട്ടാമ്പി എന്നിവരെ തിരഞ്ഞെടുത്തു. ഷമീർ പാറയിൽ, ഷാജഹാൻ പഴയങ്ങാടി, ശംസുദ്ധീൻ ഉപ്പള എന്നിവർ സംസാരിച്ചു. പി ടി കെ ഷമീർ, അഷ്‌റഫ് കിണവക്കൽ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story
Adjust Story Font
16

