Quantcast

ഒമാന്റെ നിരത്തുകൾ കീഴടക്കാൻ പുതിയ മിനി ബസുകൾ

14 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന തരത്തിലാണ് ബസിന്റെ നിർമാണം

MediaOne Logo

Web Desk

  • Published:

    27 Dec 2025 8:13 PM IST

ഒമാന്റെ നിരത്തുകൾ കീഴടക്കാൻ പുതിയ മിനി ബസുകൾ
X

മസ്‌കത്ത്: ഒമാനിലെ പൊതുഗതാഗതത്തിന് ഊർജം പകരാൻ ഒമാൻ നിർമിത മിനി ബസ് പുറത്തിറക്കി കർവ മോട്ടോഴ്സ്. 14 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന തരത്തിലാണ് മിനി ബസിന്റെ നിർമാണം. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ ഏജൻസികൾക്കും ബസുകൾ ഒരുപോലെ പ്രയോജനകരമാകും. ഒമാന്റെ കാലാവസ്ഥയ്ക്കും റോഡുകൾക്കും അനുയോജ്യമായ രീതിയിലാണ് ബസിന്റെ രൂപകൽപിപനയെന്ന് കർവ മോട്ടോഴ്സ് സി.ഇ.ഒ ഡോ. ഇബ്രാഹിം ബിൻ അലി അൽ ബലൂഷി പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി ഒമാനിലുടനീളം 23 സർവീസ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒമാനിലെ വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആഗോള വിപണിയിലേക്ക് ചുവടുവെക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

മൊവാസലാത്ത് ഖത്തറിന്റെയും ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെയും സംയുക്ത സംരംഭമായ കർവ മോട്ടോഴ്സ്, ദുഖ്മിൽ 2021 ൽ നിർമാണ ഫാക്ടറി ആരംഭിച്ചിരുന്നു. പ്രതിവർഷം 600 ബസുകൾ ഉൽപ്പാദന ശേഷിയുണ്ട്. ഒമാനിലെ എല്ലാ സ്‌കൂളിലേക്കുമായി മികച്ച സുരക്ഷാ സംവിധാനങ്ങളും ഉയർന്ന നിലവാരത്തിലുള്ളതുമായ ബസുകൾ കമ്പനി പുറത്തിറക്കിയിരുന്നു

TAGS :

Next Story