Quantcast

സലാല കെ.എം.സി.സി ടൗൺ ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

MediaOne Logo

Web Desk

  • Published:

    19 Nov 2024 10:19 PM IST

സലാല കെ.എം.സി.സി ടൗൺ ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
X

സലാല: സലാല കെ.എം.സി.സി ടൗൺ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്-നൗഫൽ കായക്കൊടി, ജനറൽ സെക്രട്ടറി -ഷൗക്കത്ത് വയനാട്, ട്രഷറർ-ഷഫീക്ക് മണ്ണാർക്കാട് എന്നിവരാണ് പുതിയ ഭാരവാഹികൾ.

അബ്ദുൽ റസാക്ക്, ഷമീം കുണ്ടു തോട്, അയ്യൂബ് എന്നിവർ വൈസ് പ്രസിഡന്റുമാരും ഫായിസ് അത്തോളി, നൗഷാദ് ആറ്റുപുറം, അസ്ലം ചാക്കോളി എന്നിവർ സെക്രട്ടറിമാരുമാണ്. ഉപദേശക സമിതി ചെയർമാനായി എൻ കെ ഹമീദിനെയും തെരഞ്ഞെടുത്തു. വിപി സലാംഹാജി ഉദ്ഘാടനം ചെയ്തു. ഹുസൈൻ കാച്ചിലോടി, ആർ. കെ അഹ്‌മദ്, ജാബിർ ശരീഫ്, അബുഹാജി എന്നിവർ നേത്യത്വം നൽകി.

TAGS :

Next Story