ഒമാനിലെ സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ് ഡ്യുവൽ കാരിയേജ് വേ: പുതിയ ഭാഗം തുറന്നു
അൽ കാമിൽ വാൽ വാഫി മുതൽ സൂർ വരെയാണ് തുറന്നത്

മസ്‌കത്ത്: ഒമാനിലെ സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ് ഡ്യുവൽ കാരിയേജ് വേ പദ്ധതിയിൽ (രണ്ടാം ഘട്ടം - രണ്ടാം ഭാഗം) പുതിയ ഭാഗം തുറന്നു. അൽ കാമിൽ വാൽ വാഫി വിലായത്ത് മുതൽ സൂർ വിലായത്ത് വരെയുള്ള ഭാഗമാണ് തുറന്നത്. 9 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പാത. ഓരോ ദിശയിലും മൂന്ന് ലെയ്നുകളുണ്ട്.
അൽ ഫലീജ് പ്രദേശത്ത് ആരംഭിച്ച് വാദി ബ്രിഡ്ജിലൂടെയും അൽ ഫലീജ് തുരങ്കത്തിലൂടെയും കടന്നുപോകുന്നതാണ് പാത. ഖാസ പ്രദേശം വഴി സൂർ വിലായത്തിലെ അൽ റഫ്‌സ പ്രദേശത്തേക്ക് എത്തും. ഒമാൻ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് റോഡ് തുറന്നത്.
Next Story
Adjust Story Font
16

