Quantcast

ഒമാനിൽ വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധ നടത്തേണ്ട

വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    2 July 2021 6:18 PM GMT

ഒമാനിൽ വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധ നടത്തേണ്ട
X

ഒമാനിൽ വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധ നടത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിനേഷന്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം.

കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തണം എന്നും വാക്‌സീന്‍ ഘടകങ്ങളില്‍ വൈറസ് അടങ്ങിയിരിക്കുന്നുവെന്നും വാക്‌സീന്‍ സ്വീകരിച്ചാല്‍ രോഗത്തിന്‍റെ തീവ്രത വര്‍ധിക്കുമെന്നുമാണ് ശബ്ദ സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നത്. ഇവയെല്ലാം പൂര്‍ണമായും തെറ്റായ വിവരങ്ങളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും അത്തരം കാര്യങ്ങളില നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

കോവിഡും വാക്സിനും സംബന്ധിച്ച വിവരങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റും സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഉപയോഗിക്കണമെന്നും ഇക്കാര്യത്തിൽ അറിവില്ലാത്തവരും മറ്റും പുറത്തുവിടുന്ന വാർത്തകൾക്ക് പിന്നാലെ പോകരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

TAGS :

Next Story