ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു
മസ്‌ക്കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു ഷമീർ
ഒമാന്‍: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് പേരാമ്പ്ര കിഴക്കുപുറത്തു അഹമമ്മദിന്‍റെ മകൻ ഷമീർ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇബ്രിയിൽ മോഡേൺ കിച്ചൻ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷമീർ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. മസ്‌ക്കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു ഷമീർ.
Next Story
Adjust Story Font
16

