Quantcast

എൻ.എസ്.എസ് സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുടുംബങ്ങൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു

MediaOne Logo

Gulf Desk

  • Published:

    22 Sept 2026 12:33 PM IST

എൻ.എസ്.എസ് സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു
X

സലാല: നായർ സർവീസ് സൊസൈറ്റി സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഹംദാൻ പ്ലാസയിൽ നടന്ന ആഘോഷത്തിൽ ചെണ്ടമേളവും വിവിധ ഓണക്കളികളും കാലാപരിപാടികളും നടന്നു. സാംസ്‌കാരിക പരിപാടിയിൽ പ്രസിഡന്റ് ഹരികുമാർ നായർ ഓച്ചിറ അധ്യക്ഷത വഹിച്ചു. ഡോ. കെ.സനാതനൻ, രാകേഷ് കുമാർ ജാ, സണ്ണി ജേക്കബ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി മണികണ്ഠൻ നായർ സ്വാഗതവും ട്രഷറർ ഷിജു ശശിധരൻ നന്ദിയും പറഞ്ഞു.

എൻ.എസ്.എസ് കുടുംബാഗങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ചടങ്ങിൽ സമ്മാനം നൽകി. കുടുംബങ്ങൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.

TAGS :

Next Story