ഒ.സി.സി.ഐ തെരഞ്ഞെടുപ്പ് നടന്നു
പോളിങ് ആരംഭിച്ചപ്പോൾ തന്നെ വോട്ട് ചെയ്യാൻ നിരവധി ആളുകൾ എത്തിയിരുന്നു

മസ്‌ക്കത്ത്: ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് ഓഫ് ഡയറക്‌ടറിലേക്കുളള തെരഞ്ഞെടുപ്പ് നടന്നു. ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് ആറുമണിവരെയായിരുന്നു വോട്ടെടുപ്പ്.
ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് ഓഫ് ഡയറക്‌ടറിലേക്കുളള തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്ക് വോട്ടിങ്ങ് രീതിയാണ് പോളിങ് രേഖപ്പടുത്താനായി ഒരുക്കിയിരുന്നത്. പോളിങ് ആരംഭിച്ചപ്പോൾ തന്നെ വോട്ട് ചെയ്യാൻ നിരവധി ആളുകൾ എത്തിയിരുന്നു.
മസ്‌കത്തിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, ദോഫാറിലെ സുൽത്താൻ ഖാബൂസ് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ് എന്റർടൈൻമെന്റ് കേന്ദ്രം, മുസന്ദം ഗവർണറേറ്റിൽ ഖസബ്, ദിബ്ബ വിലായത്തുകളിലെ ഒ.സി.സി.ഐ ആസ്ഥാനം, മറ്റു ഗവർണറേറ്റകുളിൽ ഒ.സി.സിഐയുടെ ഭരണ ആസ്ഥാനത്തുമായിയിരിന്നു വോട്ട് രേഖപ്പെടുത്താനായി സൗകര്യം ഒരുകകിയിരുന്നത്. മൂന്ന് മലയാളികളുൾപ്പെട നാല് ഇന്ത്യകാരടക്കം122 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ആദ്യമായാണ് ചേമ്പർ ഒാഫ് കൊമേഴ്സിലേക്ക് വിദേശികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്
Adjust Story Font
16

