ഒമാനിൽ വനിത ടാക്സിയുടെ ഔദ്യോഗിക ലോഞ്ചിങ്; ഒരു മാസത്തിനുള്ളിൽ ത്തിയാക്കിയത് 1,000 ട്രിപ്പുകൾ
ഈവർഷം ജനുവരിയിലായിരുന്നു ഒമാനിൽ വനിത ടാക്സി സർവിസിന് തുടക്കമായത്. ഒമ്പത് കാറുകളും 25 വനിത ഡ്രൈവർമാരുമായും തുടക്കത്തിൽ മസ്കത്ത് ഗവർണറേറ്റിലാണ് സർവിസ് നടത്തുന്നത്.

ഒമാനിൽ ഗതാഗത രംഗത്ത് പുതയ വിപ്ലവങ്ങൾക്ക് തുടക്കമിട്ട് ആരംഭിച്ച വനിത ടാക്സിക്ക് യാത്രക്കാരിൽനിന്ന് മികച്ച പിന്തുണ. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വനിത ടാക്സിയുടെ ഔദ്യോഗിക ലോഞ്ചിങ് നടന്നു. ഒമാനിൽ ഒരു മാസത്തിനുള്ളിൽ 1,000 ട്രിപ്പുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സി.ഇ.ഒ ഹരിത് അൽ മഖ്ബാലി പറഞ്ഞു.
ഈവർഷം ജനുവരിയിലായിരുന്നു ഒമാനിൽ വനിത ടാക്സി സർവിസിന് തുടക്കമായത്. ഒമ്പത് കാറുകളും 25 വനിത ഡ്രൈവർമാരുമായും തുടക്കത്തിൽ മസ്കത്ത് ഗവർണറേറ്റിലാണ് സർവിസ് നടത്തുന്നത്. മറ്റു ഗവർണറേറ്റുകളിലേക്കും സർവിസ് ഉടൻ വ്യാപിക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്. തുടക്കമെന്ന നിലയിൽ രാവിലെ ആറുമണി മുതൽ രാത്രി പത്തുമണിവരെയായിരിക്കും സേവനം ലഭിക്കുക. സമീപ ഭാവിയിൽതന്നെ 24 മണിക്കൂറും സേവനം നൽകുന്നതിലേക്ക് മാറും.
രണ്ടാം ഘട്ടത്തിൽ സുഹാറിലേക്കും സലാലയിലേക്കും വനിത ടാക്സി സർവിസ് വ്യാപിപ്പിക്കുമെന്നും സി.ഇ.ഒ അറിയിച്ചു. ഈ വർഷത്തിനുള്ളിൽ വനിത ഡ്രൈവർമാരുടെ എണ്ണം 200 ആയി ഉയർത്താനും കമ്പനി ആലോചിക്കുന്നുണ്ട്.
Adjust Story Font
16

