Quantcast

ഒഐസിസി രാജീവ്ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    25 May 2022 7:12 AM IST

ഒഐസിസി രാജീവ്ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
X

സലാല: സലാല ഒഐസിസി റീജ്യണല്‍ കമ്മിറ്റി രാജീവ്ഗാന്ധി സ്മൃതി ദിനം ആചരിച്ചു. കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി പൊയില്‍ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.

രാജീവിന്റെ വികസനങ്ങള്‍ ബിജെപി വിറ്റു കാശാക്കുകയാണെന്നും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ധന്യാരാജന്‍, ഹരി ചേര്‍ത്തല , റഫീഖ് ,ദീപക് മോഹന്‍ദാസ്, ഷിജു ജോര്‍ജ്, പ്രവീണ്‍കുമാര്‍, സദാനന്ദന്‍, ടിജോ, സാജന്‍ എന്നിവര്‍ സംസാരിച്ചു. അജി ഹനീഫ സ്വാഗതവും വിജയന്‍ നന്ദിയും പറഞ്ഞു.

TAGS :

Next Story