Quantcast

ഒമാനിൽ നിന്നുള്ള എണ്ണകയറ്റുമതിയിൽ വർധനവ്

ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയാണ് ഒന്നാമത്

MediaOne Logo

Web Desk

  • Published:

    14 Dec 2024 11:13 PM IST

Oil exports from Oman continue to rise
X

മസ്‌കത്ത്: ഒമാനിൽ നിന്നുള്ള എണ്ണകയറ്റുമതിയിൽ വർധനവ് തുടരുന്നു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം 2024 ഒക്ടോബർ അവസാനത്തോടെ 256.3 ദശലക്ഷം ബാരൽ എണ്ണ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.4 ശതമാനത്തിന്റെ വർധനവാണിത്. ബാരലിന് ശരാശരി വില 82.6 ഡോളറായാണ് കണക്കാക്കുന്നത്. സുൽത്താനേറ്റിന്റെ മൊത്തം എണ്ണ ഉൽപാദനത്തിന്റെ 84.6% കയറ്റുമതിചെയ്യുകയാണ്. ഒമാനിലെ ശരാശരി പ്രതിദിന എണ്ണ ഉൽപ്പാദനം 993,900 ബാരലാണ്. എന്നാൽ ഇക്കാലയളവിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ 6.6% ഇടിവുണ്ടായിട്ടുണ്ട്.

ഒമാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ചൈന തന്നെയാണ് ഒന്നാമതുള്ളത്. 241 ദശലക്ഷം ബാരൽ എണ്ണയാണ് ചൈന സുൽത്താനേറ്റിൽ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത് സൗത്ത് കൊറിയയാണ് രണ്ടാമത് 5.7 ദശലക്ഷം ബാരൽ അവർ ഒമാനിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 102.3% വർധനവാണ്. മൂന്നാമത് ജപ്പാനാണ് 3.9 ദശലക്ഷം ബാരൽ എണ്ണയാണ് ജപ്പാൻ ഒമാനിൽ നിന്ന് വാങ്ങിയത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 49.8% കുറവുമാണ്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി 26.3% കുറഞ്ഞ് 2 ദശലക്ഷം ബാരലായിട്ടുണ്ട്.

TAGS :

Next Story