ദുകം തീരത്തെ എണ്ണക്കപ്പൽ അപകടം: രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചു

മസ്‌കത്ത്: ഒമാനിൽ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്നുണ്ടായ പ്രസ്റ്റീജ് ഫാൽക്കൺ എണ്ണക്കപ്പൽ അപകടത്തിൽപ്പെട്ടവർക്കായുള്ള രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചാതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെൻറർ അറിയിച്ചു. എട്ട് ഇന്ത്യക്കാരെയും ഒരു ശ്രീലങ്കക്കാരനെയും രക്ഷപ്പെടുത്തിയിരുന്നു. ഇന്ത്യക്കാരനായ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. കാണാതായ മറ്റുള്ളവർക്കുവേണ്ടിയുള്ള തിരച്ചിലാണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.
ദുകം വിലായത്തിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് എണ്ണക്കപ്പൽ മറിഞ്ഞത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് കപ്പലിലുണ്ടായിരുന്നത്.
Next Story
Adjust Story Font
16

