ഒമാനിൽ പലാവു റിപ്പബ്ലിക്കിന്റെ പതാക വഹിക്കുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം; നാല് ജീവനക്കാർക്ക് പരിക്ക് .
കപ്പലിൽ ഉണ്ടായിരുന്നത് 15 ഇന്ത്യൻ പൗരന്മാർ, 4 ഇറാനികൾ

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബ് തുറമുഖത്തിന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ പലാവു റിപ്പബ്ലിക്കിന്റെ പതാക വഹിക്കുന്ന എണ്ണ എണ്ണ കപ്പലിനെതിരെ ആക്രമണമെന്ന് ഒമാനിലെ മാരിടൈം സെക്യൂരിറ്റി സെന്റർ. സ്‌കൈലൈറ്റ് എന്ന കപ്പലിൽ 15 ഇന്ത്യൻ പൗരന്മാരും 4 ഇറാനികളും അടങ്ങുന്ന 20 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
സംഭവത്തിൽ നാല് ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റു. ഇവരെ ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. സൈനിക, സുരക്ഷാ, സിവിലിയൻ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതും തുടരുകയാണ്. കപ്പലിന് ഉണ്ടായ കേടുപാടുകളെക്കുറിച്ചോ ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Adjust Story Font
16

