Quantcast

പുതിയ ഇക്കോണമി സർവീസുകൾ ആരംഭിച്ച് ഒമാൻ എയർ

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്കാണ് പുതിയ സർവീസുകൾ

MediaOne Logo

Web Desk

  • Published:

    12 Feb 2025 9:01 PM IST

Oman Air sees record increase in passenger numbers to 200,000 by June 2025
X

മസ്‌കത്ത് സിറ്റി: കുറഞ്ഞ നിരക്കിൽ ഇക്കോണമി സർവീസുകൾ ആരംഭിച്ച് ഒമാൻ എയർ. ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുക. ഒമാൻ എയറിലെ അഞ്ച് ബോയിങ് 737 മാക്സ് 8 വിമാനങ്ങളിൽ ആദ്യത്തേത് കഴിഞ്ഞ മാസം എത്തിയിരുന്നു. ഇതിലൂടെ ആധുനികവും ആകർഷകവുമായ അനുഭവങ്ങൾ യാത്രക്കാർക്ക് ഉറപ്പാക്കാനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും സാധിക്കും.

ഈ സർവീസിലൂടെ മെച്ചപ്പെട്ട നിലവാരത്തിൽ കൂടുതൽ സൗകര്യങ്ങൾ യാത്രക്കാരിലേക്കെത്തിക്കാൻ സാധിക്കുമെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കോൻ കോർഫിയാതിസ് പറഞ്ഞു.

മൂന്ന് വർഷ സാമ്പത്തിക മാറ്റത്തിന് 2023-ൽ ഒമാൻ എയർ തുടക്കമിട്ടതിന്റെ ഭാഗമായി വിപണിയിലെ സ്ഥാനം നിലനിർത്തുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനും നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു. വിവിധ നിരക്കുകളോടെ നാരോ ബോഡി-വൈഡ് ബോഡി സംയോജിപ്പിച്ച നാൽപ്പത് സ്ഥലങ്ങളിലേക്ക് സർവീസുകൾ നടത്തുന്ന എയർലൈനിൽ മൂന്ന് ക്യാബിനുകളാണുള്ളത്.

TAGS :

Next Story