Quantcast

മസ്‌കത്തിൽ നിന്ന് താഷ്‌കന്റിലേക്ക് നേരിട്ട് പറക്കാം...; ജൂൺ 1 മുതൽ നേരിട്ടുള്ള സർവീസുമായി ഒമാൻ എയർ

ആഴ്ചയിൽ രണ്ട് സർവീസ്

MediaOne Logo

Web Desk

  • Published:

    24 Feb 2026 5:08 PM IST

Oman Air to launch direct service from Muscat to Tashkent from June 1
X

മസ്‌കത്ത്: ഉസ്‌ബെക്ക് തലസ്ഥാനമായ താഷ്‌കന്റിലേക്ക് ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ നിന്ന് 2026 ജൂണിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഒമാൻ എയർ. ജൂൺ ഒന്നാം തീയതി മുതലാണ് സർവീസ് ആരംഭിക്കുക. ആഴ്ചയിൽ രണ്ട് സർവീസുകളാണുണ്ടാകുക.

4 മണിക്കൂർ മാത്രം എടുക്കുന്ന ഈ സർവീസ് ടൂറിസത്തിനും ബിസിനസ്സിനുമായി പോകുന്നവർക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് ഒമാൻ എയർ സിഇഒ കോൺ കോർഫിയാറ്റിസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഡിസംബറിന് ശേഷം കമ്പനി പ്രഖ്യാപിക്കുന്ന എട്ടാമത്തെ ലക്ഷ്യസ്ഥാനമാണിത്.

TAGS :

Next Story