അൽറൗദ സ്പെഷ്യൽ ഇക്കണോമിക് സോൺ; കരാർ ഒപ്പുവെച്ച് ഒമാനും യുഎഇയും
പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ ഇക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്

മസ്‌കത്ത്: ഒമാനിലെ ബുറൈമി ഗവർണറേറ്റിലെ മദ്ഹയിൽ അൽറൗദ സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ ആദ്യ ഘട്ടം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കരാറിൽ ഒമാനും യുഎഇയും ഒപ്പുവെച്ചു. സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്, ദുബൈ കിരീടവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒമാനി-ഇമാറാത്തി സംയുക്ത സംരംഭമായ മദ്ഹ ഡെവലപ്മെന്റ് കമ്പനിയുമായി സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ ഇക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പ്രാരംഭ ഘട്ടത്തിൽ 14 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പദ്ധതി, വൈവിധ്യമാർന്ന വ്യവസായങ്ങളെ ആകർഷിക്കുന്നതിനായി രൂപകൽപന ചെയ്തതാണ്. രണ്ടാം ഘട്ടത്തിൽ 25 ചതുരശ്ര കിലോമീറ്ററും വരെ വികസിപ്പിക്കാനുള്ള സാധ്യതയുമുള്ള പദ്ധതിയിൽ വൈവിധ്യമാർന്ന വ്യവസായങ്ങളെ ആകർഷിക്കുന്നതിനായാണ് ഒരുക്കിയിരിക്കുന്നത്. റോഡുകൾ, ജല, മലിനജല ശൃംഖലകൾ, അവശ്യ യൂട്ടിലിറ്റികൾ എന്നിവയുൾപ്പെടെയുള്ള നിർണായക പൊതു അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ഡെവലപ്പർ മേൽനോട്ടം വഹിക്കും.
പരിസ്ഥിതി പഠനങ്ങളും പ്രാരംഭ രൂപകൽപന ആശയങ്ങളും സഹിതം സമഗ്ര മാസ്റ്റർ പ്ലാൻ മേഖലയുടെ ദീർഘകാല വികസനത്തിന് രൂപം നൽകും. ആദ്യ ഘട്ടത്തിൽ ഉൽപാദനം, ലോജിസ്റ്റിക്‌സ്, വെയർഹൗസിങ്, ഫാർമസ്യൂട്ടിക്കൽസ്, പ്ലാസ്റ്റിക്‌സ്, ഭക്ഷ്യ ഉൽപ്പാദനം, ഖനനം എന്നിവയാണ് ലക്ഷ്യമിടുന്ന മേഖലകളാണ്.
Adjust Story Font
16

